ഞങ്ങൾ
ഞാന്‍ പറഞ്ഞ 'ഞങ്ങളും'
അവരുടെ 'ഞങ്ങളും' തമ്മില്‍
ഒരുപാടുകാതമന്തരമുണ്ടായിരുന്നു.
ഞാന്‍ പറഞ്ഞ 'ഞങ്ങളി'ല്‍
ഞാനും എന്റേതും
എനിക്കുള്ളതും മാത്രം.
അവരുടെ 'ഞങ്ങളി'ല്‍
മനുഷ്യനും പ്രകൃതിയും
ആകാശവുമുണ്ടായിരുന്നു
അതില്‍ ഞാനുമുണ്ടാ
യിരുന്നതെന്നെ ലജ്ജിപ്പിക്കുന്നു.
No comments:
Post a Comment