എത്ര സങ്കീർണത നിറഞ്ഞതാണെങ്കിലും ജീവിതത്തെ വളരെ സരളമായി സമീപിക്കാമെന്നും എങ്ങനെ സമഗ്രതയിൽ ജീവിക്കാമെന്നും ജീവിതം എല്ലാ അർത്ഥത്തിലും മനോഹരമാണ് എന്നും ഓർമ്മിപ്പിക്കുന്ന സിനിമയാണ് റോബെർട്ടൊ ബെനീഞ്ഞോ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ. ഈ ഇറ്റാലിയൻ സിനിമയിൽ അദ്ദേഹം തന്നെയാണ് കേന്ദ്ര കഥാപാത്രമായ ഗ്വീദോ എന്ന ഇറ്റലിക്കാരനായ യഹൂദനെ അവതരിപ്പിച്ചിരിക്കുന്നത്.
വളരെ സന്തോഷത്തോടെ ജീവിക്കുന്ന ബുദ്ധികൂർമ്മതയുള്ള ഒരു ചെറുപ്പക്കാരനാണ് ഗ്വീദോ.
അമ്മാവന്റ കൂടെ ജോലി ചെയ്യുവാനായി ആയി ഇറ്റലിയിലെ ഒരു ഗ്രാമത്തിലേക്ക് എത്തുന്നു. അവിടെവച്ച് ഡോറയെന്ന സുന്ദരിയെ പരിചയപ്പെടുകയും പലതരം സംഭവങ്ങളിലൂടെ തന്റ ഇഷ്ടം ഡോറയെ അറിയിക്കുകയും ചെയ്യുന്നു. റുഡോൾഫ് എന്നയാളുമായി ഡോറയുടെ വിവാഹനിശ്ചയം നടന്ന ചടങ്ങിനിടെ വളരെ നാടകീയമായ രംഗങ്ങളിലൂടെ ഡോറയെ ഗ്വീദോ തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
താമസിയാതെ അവർക്ക് ജോഷ്വ എന്ന കുഞ്ഞ് ജനിക്കുന്നു.
ഏകദേശം നാലുമാസം നാലു വയസ്സ് പ്രായം വരെയുള്ള ഉള്ള സിനിമ വളരെ ചലനാത്മകവും വർണ്ണവൈവിധ്യവും നിറഞ്ഞതാണ്. പെട്ടെന്ന് തന്നെ യഹൂദരുടെ ജീവിതങ്ങളിൽ കരിനിഴൽ വീഴ്ത്തി കൊണ്ട് ജർമ്മൻ നാസി പട്ടാളക്കാർ ഇറ്റലിയിലെ ഭാഗം കീഴടക്കി. ജോഷ്വയുടെ നാലാം പിറന്നാൾ ആഘോഷത്തിനായി ഒരുങ്ങിക്കൊണ്ടിരുന്ന ഗ്വീദോയെയും ജോഷ്വയെയും അവരുടെ അങ്കിളിനെയും കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ജന്മദിനാഘോഷത്തിന് വേണ്ടി ഡോറ തന്റെ അമ്മയെ കൂട്ടി വരുമ്പോൾ കാണുന്നത് തട്ടി മറിച്ചിട്ടിരിക്കുന്ന മേശകളും അലങ്കോലപ്പെട്ടിരിക്കുന്ന വീടുമാണ്.

തന്റെ കുടുംബത്തെ പിന്തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ഡോറ അവരോടൊപ്പം കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പോകണമെന്ന് ശഠിക്കുന്നു. ഡോറ യഹൂദവിഭാഗത്തിൽ പെട്ടയാളല്ലാത്തതിനാൽ പട്ടാളക്കാർ ആദ്യം അവരെ തടയുന്നു. എങ്കിലും അവരുടെ നിർബന്ധത്തിൽ തടവുകാരെ കൊണ്ടുപോകുന്ന ട്രെയിനിൽ അവരെയും കേറ്റുന്നു. കോൺസെൻട്രേഷൻ ക്യാമ്പിലെ ക്രൂരതകൾ മകനെ അറിയിക്കാതിരിക്കാൻ തന്റെ ഭാവന ഉപയോഗിച്ച് ഗ്വീദോ ജോഷ്വയോട് ഇത് അഡ്വഞ്ചറസ് ഗെയിം ആണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. അമ്മയെ കാണണമെന്നും പുറത്തു പോകണമെന്നും വിശക്കുന്നു എന്നും പറയരുത്, പട്ടാളക്കാർ കണ്ടു പിടിക്കാതെ ഒളിച്ചിരിക്കുന്നവരാണ് ഈ മത്സരത്തിൽ ജയിക്കുന്നത്. അവർക്ക് ശരിക്കുമുള്ള
ഒരു പട്ടാള ടാങ്ക് സമ്മാനം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ജോഷ്വയെ ക്യാമ്പിനുള്ളിലെ പീഡനങ്ങൾ അറിയിക്കാതെ വളർത്താനായി ഗ്വീദോ ഒരുപാട് കഷ്ടപ്പെടുന്നു.
അതോടൊപ്പം തന്നെ സ്പീക്കറിലൂടെയും അല്ലാതെയുമൊക്കെയായി താനും ജോഷ്വയും സുഖമായിരിക്കുന്നു എന്ന് ഡോറ ധരിപ്പിക്കാൻ പരിശ്രമിക്കുന്നു. ഇവരുടെ ജീവിതങ്ങളിലൂടെ ക്യാമ്പിലെ അവസ്ഥകളും പീഡനങ്ങളും ഒക്കെ സംവിധായകൻ വരച്ചുകാട്ടുന്നു പുറത്തു കടക്കണമെന്നും സന്തോഷപൂർവ്വം ജീവിക്കണമെന്നും ആഗ്രഹം പീഡനങ്ങളെ അതിജീവിക്കുക അയാളെ ശക്തമാക്കുന്നു.
സഖ്യസേന ജർമനി കീഴടക്കി എന്ന വാർത്തയിൽ ജർമൻ പട്ടാളക്കാർ ഓടിപ്പോകുന്നു.
രക്ഷപ്പെടാനുള്ള പരിശ്രമത്തിൽ ഗ്വീദോ ജോഷ്വയെ ഒരു ബോക്സിൽ ഒളിപ്പിച്ച് ഇരുത്തിയ ശേഷം ഭാര്യയെ കണ്ടെത്താൻ പരിശ്രമിക്കുന്നു.
ഇതിനിടയിൽ അയാൾ പിടിക്കപ്പെടുകയും വെടിവെച്ചുകൊല്ലപ്പെടുകയും ചെയ്യുന്നു. പിറ്റേന്ന് പുലരിയിൽ, ഒളിച്ചിരുന്ന് ബോക്സിൽ നിന്ന് പുറത്തു വരുന്ന ജോഷ്വ യുഎസ് പട്ടാളക്കാർ കൊണ്ടുവരുന്ന ടാങ്ക് കാണുന്നു.അപ്പൻ പറഞ്ഞ സമ്മാനം ആണതെന്നും അയാൾ പറഞ്ഞിരുന്നതൊക്കെയും സത്യമായിരുന്നു എന്നും അവൻ വിശ്വസിക്കുന്നു. പട്ടാളക്കാരനൊപ്പം ടാങ്കിലിരുന്ന് യാത്ര ചെയ്ത് പോകുമ്പോൾ വഴിയിൽ വച്ച് അമ്മയെ കണ്ടുമുട്ടുന്നു. അവന്റെ അപ്പൻ പറഞ്ഞതുപോലെ തങ്ങൾക്കു കിട്ടിയ സമ്മാനമാണ് പട്ടാളടാങ്ക് എന്ന സന്തോഷകരമായവാർത്ത അവൻ പറയുന്നു.
ആ സമയം പിന്നണിയിൽ മുതിർന്ന ജോഷ്വയുടെ ശബ്ദം കേൾക്കുന്നു. തന്റെ ജീവിതം രക്ഷിക്കാനായി ആയി അപ്പൻ ചെയ്ത സാഹസ്സങ്ങളും ത്യാഗങ്ങളും അയാൾ ഓർത്തെടുക്കുന്നു.
സിനിമയുടെ സങ്കേതം ഉപയോഗിച്ച് വളരെ മനോഹരമായി കഥ പറയുന്ന റോബെർട്ടൊ ബെനീഞ്ഞയുടെ ക്ലാസിക് ചലച്ചിത്രമാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ.