Wednesday, 30 December 2015

ജീവിതം 

ഞാന്‍ പ്രീലുഡ് (prelude)
       ഒരുങ്ങി
വന്നപ്പോഴേക്കും
           പാടാനുള്ള സമയം
കഴിഞ്ഞിരുന്നു 

കാലം 

കാലം ഒരു ചവറ്റുകുട്ടയാണ് 
ചില ഓര്‍മകള്‍ ഞാനതിലേക്കു
വലിച്ചെറിഞ്ഞു.
കാലം പടവുകളാണ് 
ഇന്നോളം കയറി തീര്‍ത്തവ 
ഇനി കീഴടക്കാനുള്ളവ.
കാലമൊരു നിര്‍വചനമാണ് 
നിര്‍വചിക്കാനാവാത്തതിന്‍റെ
വിശേഷണം 

Friday, 25 December 2015

നക്ഷത്രം


നക്ഷത്രങ്ങളെന്നും
വഴികാട്ടികളാണ്
ചിലര്‍ നക്ഷത്രങ്ങളായി
പുതുജന്‍മം എടുക്കുന്നു.
അവനിലേക്കുള്ള വഴിയില്‍
ഒരു നക്ഷത്രമാകാനായെങ്കില്‍.

നക്ഷത്രങ്ങള്‍  കഥാസാഗരം



ഈ നക്ഷത്രങ്ങള്‍ക്ക്
നമ്മളോട് എത്ര കഥകള്‍
പറയനുണ്ടാകും

യാത്ര


ഏതു യാത്രകള്‍ക്കാണൊരു
താരം കൂട്ടുപോരാത്തത് 
നിറനിലാവും താരങ്ങളും
കാവല്‍ നില്‍ക്കുന്ന രാത്രിയില്‍
നെഞ്ചില്‍ ചാഞ്ഞുറങ്ങാനായി
ദൈവമൊരു ഉണ്ണിയാകുന്നു.
നമ്മുടെ ഹൃദയത്തില്‍
അവനിത്തിരി ഇടം
നല്കാം...
അവന്‍ വളര്‍ന്ന് നമ്മെ കീഴടക്കട്ടെ......
എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

Tuesday, 15 December 2015

ഒന്നും മിണ്ടാതെ

അവന്‍റെ എഴുത്തിലെ
അക്ഷരത്തെറ്റുകളെക്കാള്‍
എന്‍റെ ജീവിതത്തിലെ
അക്ഷരത്തെറ്റുകള്‍
വലുതാണെന്നു കാണുകയാല്‍
ഒന്നും മിണ്ടാതെ ഞാന്‍ 
സൌന്ദര്യം

കുറച്ചുകാലം മാത്രമുള്ളതും
എന്നും മോഹിപ്പിക്കുന്നതും
ഉള്ളിലേത് മായാത്തതും 

Thursday, 3 December 2015

                                                       St. Francis with creatures


He was a man with a heart broader as nature to hold everything so close to his heart...so much love as God.............

അതായത്
 വി. ഫ്രാന്‍സിസ് പ്രകൃതിയോളം വലുപ്പമുള്ള
ഒരു ഹൃദയത്തിന്നുടമയായിരുന്നു.

Sunday, 29 November 2015

കുട

എത്രകാലംനിങ്ങളുടെ
കുടക്കീഴില്‍ എന്നെ സംരക്ഷിക്കും ?
 ഇതേ മഴയും വെയിലും
നാളെ ഞാനെങ്ങനെ അതിജീവിക്കും?

ചിത്രം


വര്‍ണ്ണ വൈവിധ്യ-
ങ്ങളുടെ കൂമ്പാരം

Wednesday, 25 November 2015

സ്നേഹത്താല്‍ നിര്‍മല മാക്കപ്പെടുവോളം
ഏതൊന്നിനെ ധ്യാനിച്ചിരിക്കുന്നുവോ
അതു മുമ്പില്‍ നില്‍ക്കുമ്പോഴും
തിരിച്ചറിയാനാവാത്തവിധം
കാഴ്ചമറയ്ക്കപ്പെടുന്നു.



പണിക്കാരന്‍

എനിക്കുവേണ്ടിയുള്ള നിന്‍റെ
അധ്വാനങ്ങള്‍ക്കു  ഞാന്‍
വച്ചുനീട്ടുന്ന നാണയത്തുട്ടുകള്‍
പ്രതിഫലമാകുമോ
പകരമാകുന്നുണ്ടോ?

Sunday, 22 November 2015

മൂടുപടം
കറുത്ത തുണികൊണ്ട്
ഞാന്‍മൂടിയതെന്റെ
സ്വാതന്ത്ര്യമോ സ്ത്രീത്വമോ 
അതോ എന്നെത്തന്നെയോ?
മൂടുപടം
കറുത്ത തുണികൊണ്ട്
ഞാന്‍മൂടിയതെന്റെ
സ്വാതന്ത്ര്യമോ സ്ത്രീത്വമോ 
അതോ എന്നെത്തന്നെയോ?
Career അവരെ സ്വന്തം പട്ടം പറത്താന്അനുവദിക്കുക or സ്വന്തം പട്ടത്തിന് പിന്നാലേ പോകാന്‍ നിങ്ങളുടെ പട്ടത്തിന്റെ ചരട് നീട്ടാതിരിക്കുക

Friday, 20 November 2015

സ്വപ്നം

സ്വരമില്ലെങ്കിലും പാടാനും
ച്ചിറകില്ലെങ്കിലും പറക്കാനുമാകും
സ്വപ്നമുണ്ടെകില്‍




ഇത്രമാത്രം

ഒരുകൈകുമ്പിളിലെ
വെള്ളം
ഇത്രമാത്രം ഇത്രനേരം

Tuesday, 17 November 2015

ചിരാത്

ചെറിയ ചിരാതിലെ വെളിച്ചത്തെ വിഴുങ്ങാന്‍ അന്ധകാരം കൂട്ടം കൂടിയെത്തി. ചെറുതിരി പക്ഷേ നിര്‍ഭയം പ്രകാശിച്ചു.
അതിനോടടുക്കുവാന്‍ എത്രശ്രമിച്ചിട്ടും അന്ധകാരത്തിനു കഴിഞ്ഞില്ല.
പക്ഷേ പുലരിയില്‍ സൂര്യന്‍ ഉദിച്ചപ്പോഴാണ് ചെറുചിരാത്  നിഷ്പ്രഭമായിപ്പോയത്.
തിരി പക്ഷേ സങ്കടപ്പെട്ടില്ല, കാരണം അതിനറിയാം രാത്രിയുടെ അന്ധകാരത്തെ ഇത്തിരിയെങ്കിലും അകറ്റാന്‍
താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ സൂര്യനവിടെയില്ലായിരുന്നല്ലോ..........
തനിമ

പച്ചവെള്ളത്തിന്‍റെ
രുചിയും നിറവും
പലവര്‍ണ രുചിഭേദങ്ങളുടെ
കുപ്പികളിലും കവറുകളിലും
മുങ്ങിമരിച്ചു.

Friday, 30 October 2015

ഒടുവില്‍

ഭാവനയില്‍ നിന്നു
മൊരുപാട് ബിംബങ്ങള്‍
പുറത്തൊരുക്കി;
അതിലൊരെണ്ണം  അകത്തും.
ഒടുവിലൊരിളം കാറ്റില്‍
ബിംബങ്ങള്‍ ഉടഞ്ഞു,
പുലരിയില്‍ അരുണപ്രഭപോലെ
നിന്‍ മുഖം തെളിഞ്ഞു.
പ്രണയത്തിന്‍റെ ചാറ്റല്‍ മഴയും
സ്നേഹത്തിന്‍റെ പരിമളവും
അവിടെ പരന്നു.
ഒടുവില്‍ നീ മാത്രം അവശേഷിച്ചു.

പേടി



നീ പറയുന്നു
മരണത്തെയെനിക്ക്
പേടിയില്ലെന്ന്.
ജീവിക്കുമ്പോള്‍ സ്നേഹി
ക്കാനാകുന്നില്ലല്ലോ
എന്നതാണെന്‍റെ പേടി.

കവിത
1. ദൈവമേ ഞാന്‍ കുറിച്ചിട്ട
 വാക്കുകള്‍  കവിതകളാണെന്ന്
ആരാണെന്നോട്
പൊളിപറഞ്ഞതു?


2.ഇടറിയ നെഞ്ചിലെ
പിടയ്ക്കുന്ന ഹൃദയ
ത്തില്‍ നിന്നും പൊട്ടി
യൊലിച്ചവവാക്കുകളായി
ചിതറിക്കിടക്കുന്നു.



3.വേര്‍പാടിന്‍റെ നൊമ്പരവും
വിരഹ ദുഖവും പേറി
രാത്രിയില്‍ ഭൂമി
നിലാവെളിച്ചത്തില്‍
കവിത ചാലിക്കുന്നു
ഒരു സുന്ദര ചിത്രമായ്
പുലരിയും.
ഇരുണ്ട ആകാശം

01.
ഇരുണ്ട ആകാശത്തെ
കുട്ടി കളിയാക്കി:
നീലവര്‍ണവും വെള്ളിമേഘങ്ങളു
മില്ലാതെ നിനക്കോട്ടും ശേലില്ല
അന്നുപക്ഷേ കുട്ടിയറിഞ്ഞില്ല
ഇരുണ്ട നിറത്തിനുപിന്നിലെ
ജീവന്‍റെ കണികകള്‍.

02.
ദരിദ്രര്‍ക്കെന്നും
ഇരുണ്ടനിറം.
ദാരിദ്ര്യം വരിച്ചവര്‍ക്കും
അവളുടെ നിറം
വെളുപ്പായിരുന്നെങ്കില്‍....
അവളതാശിക്കുന്നെങ്കിലും;
വിണ്ടുകീറിയ പാദങ്ങളിണിഞ്ഞ
തങ്കപാദസ്വരം പോലെ

ഏറ്റവും നല്ലത്

ചിലരൊക്കെ പറയുന്നു
ഒരാളിലെ ഏറ്റവും നല്ലത്
ഏറ്റവും ഒടുവിലായിരിക്കുമെന്ന്.
എന്‍റേത് മരണമായിരിക്കുമോ?
മരണത്തിലായിരിക്കുമോ?

Monday, 12 October 2015

മതി+ ഇതിലെ =മതില്‍

അന്ന്

നിന്‍റെ ആടെന്‍റെ വാഴേടെ
മണ്ട തിന്നാണ്ടിരിക്കാന്‍
ഞാന്‍ നമ്മുടെ  അതിരിലീ വേലികെട്ടുന്നു.
ആഴത്തിലാഴ്ത്തിയോരാ കുറ്റി-
കളോരുന്നും നമ്മുടെ  കുരുന്നുകളുടെ \
ഹൃത്തടത്തിലാഴത്തില്‍
വേലി തീര്‍ത്തതു ഞാനറിഞ്ഞില്ല.
എങ്കിലും വേലിയ്ക്കുമുകളിലുടിടയിലൂടെ
നീണ്ടൊരാ സൌഹൃദമാവേലിടെ
വേരിളക്കിയിരുന്നു.

ഇന്ന്

എന്റെ നഗ്നതയെന്‍ന്നെ പരിഭ്രമിപ്പിക്കയാല്‍
ഞാന്‍ ഞാനാകുന്നയെന്‍റെ അകത്തളത്തി
ലേക്കു നിന്‍റെ നോട്ടമെത്താതിരിക്കാന്‍
ഞാനെന്‍റെ കൂരക്കൊരു
മതിലുക്കേട്ടട്ടെ.യന്ത്രക്കൈയുടെ
നീളമെത്തുവോളം
കുഴിയട്ടെ ,ആഴമുള്ളോരസ്ഥിവാരം
വേണമുയരമുള്ളോരു  മതിലുതീര്‍ക്കാന്‍-
കരിങ്കല്ലിന്‍റെ മതില്‍ തീര്‍ന്നപ്പോ
ഴെന്‍റെ കുരുന്നിന്‍റെ ഉള്ളി-
ലൊരു കോട്ടതീര്‍ന്നു.....
അവനവനെതന്നെ അതില്‍
തളചിട്ടങ്ങനെ വിരല്‍ത്തുമ്പാല്‍
ലോകത്തെ കീഴടക്കുന്നു .
ഇന്നെന്‍റെ  നിലനില്‍പ്പു
നിന്‍റേതിലാശ്രയിച്ചല്ലല്ലോ
നമ്മള്‍ തമ്മിലെന്ത് ?

Saturday, 3 October 2015

ദൈവത്തിന്‍റെതീരം
പണ്ട് സോളമന് ദൈവം
കടല്‍ത്തീരം പോലൊരു
ഉള്ളം നല്‍കി.
അതിരുകളില്ലാ സൗന്ദര്യങ്ങളില്‍
മയങ്ങിയാള്‍ വഴിവിട്ടു.
അങ്ങനെയൊന്നു
ഫ്രാന്‍സിസിന് കിട്ടി.
അയാളത് കടലിനു നല്‍കി
കടലാതീരം മിനുക്കി മിനുക്കി
പുതുക്കി പുതുക്കി.
ഒരുപാടുപേര്‍ വന്നുപോയി
ചിലര്‍ മടങ്ങി, ചിലര്‍ ഒരിക്കലും.
പാദംനനച്ചവര്‍, കളിച്ചവര്‍,
നീന്തിതുടിച്ചവര്‍,
കാറ്റുകൊണ്ടിരുന്നവര്‍,
ആഴത്തിലേക്കാഴ്ന്നവര്‍,
ഉള്ളിലാഴം ധ്യാനിച്ചവര്‍
തീരമെന്നും പുതുസ്വപ്നം.
ഫ്രാന്‍സിസ്‌ ദൈവത്തിന്‍റെതീരം.
ദൈവത്തിന്‍റെതീരം
പണ്ട് സോളമന് ദൈവം
കടല്‍ത്തീരം പോലൊരു
ഉള്ളം നല്‍കി.
അതിരുകളില്ലാ സൗന്ദര്യങ്ങളില്‍
മയങ്ങിയാള്‍ വഴിവിട്ടു.
അങ്ങനെയൊന്നു
ഫ്രാന്‍സിസിന് കിട്ടി.
അയാളത് കടലിനു നല്‍കി
കടലാതീരം മിനുക്കി മിനുക്കി
പുതുക്കി പുതുക്കി.
ഒരുപാടുപേര്‍ വന്നുപോയി
ചിലര്‍ മടങ്ങി, ചിലര്‍ ഒരിക്കലും.
പാദംനനച്ചവര്‍, കളിച്ചവര്‍,
നീന്തിതുടിച്ചവര്‍,
കാറ്റുകൊണ്ടിരുന്നവര്‍,
ആഴത്തിലേക്കാഴ്ന്നവര്‍,
ഉള്ളിലാഴം ധ്യാനിച്ചവര്‍
തീരമെന്നും പുതുസ്വപ്നം.
ഫ്രാന്‍സിസ്‌ ദൈവത്തിന്‍റെതീരം.
01.ഫ്രാന്‍സിസ്
ദൈവം ലോകത്തെ
നോക്കിയരീതി-ക്രിസ്തു.
ക്രിസ്തു ലോകത്തെ
കാണാനാഗ്രഹിച്ചരീതി-ഫ്രാന്‍സിസ്‌
ഫ്രാന്‍സിസ് അസ്സീസിയുടെ തിരുന്നാള്‍  ആശംസകള്‍


03.പള്ളി

ഫ്രാന്‍സിസ്‌ കെട്ടിടങ്ങള്‍
ഉയരുന്നുണ്ട് കല്ലിലും സിമിന്ടിലും,
ശബ്ദഘോഷങ്ങള്‍ ഉണ്ട്,
പള്ളിയാകാന്‍ ആളില്ല,

04.നീ വരിക

പലതരം കുഷ്ഠങ്ങള്‍
 ബാധിച്ചകാലം
ഞങ്ങളുടെ മുറിവുകള്‍
ചുംബിച്ചു ക്രിസ്തുവാക്കാന്‍
 ഒരിക്കല്‍ കൂടി
നീ വരുമോ ഫ്രാന്‍സിസ്‌

 05. ചന്ദ്രന്‍ തന്നെക്കാള്‍
തിളക്കമുള്ള സൂര്യനെ
ഓര്‍മ്മിപ്പിക്കുന്നു.
ഫ്രാന്‍സിസ്‌ നീയും.

02.ഫ്രാന്‍സിസ്‌

1.
കിളിവന്നിരുന്നപ്പോഴും
പറന്നകന്നപ്പോഴും
ചെടിത്തണ്ടുലഞ്ഞു
2.
ചില കിളികളെ മാത്രം
ചെടിയോര്‍ത്തുവെയ്ക്കുന്നു
വളരെ മൃദുവായ്
വന്നുപോയവര്‍.
പക്ഷെ അവരുടെ
ഭാരമില്ലായ്മ
തീര്‍ത്ത കമ്പനം
പിന്നയും അവശേഷിക്കുന്നു.
ഭൂമി ഫ്രാന്‍സിസിനെ
ഓര്‍ത്തെടുക്കുന്നു.


ഫ്രാന്‍സിസ് അസ്സീസിയുടെ തിരുന്നാള്‍  ആശംസകള്‍ 

Tuesday, 29 September 2015

ലഹരി

ജീവിതത്തിന് ഇത്തിരി
ലഹരിവേണം.
ഉള്ളിലെ ലഹരികെട്ടുതുടങ്ങുമ്പോള്‍
പുറത്ത്‌ പലതിലും തെരയുന്നു.
ചെറുതില്‍ നിന്ന് വലുതിലേക്ക്.
ഒരിക്കലും നശിക്കാത്ത,
നശിപ്പിക്കാത്ത
യഥാര്‍ത്ഥ ജീവിത,
സ്നേഹ ലഹരികണ്ടെത്താം
പിന്നെ
മിഴിക്കോണില്‍
പുതുതിളക്കവും
മുഖക്കോണില്‍
പുഞ്ചിരിപ്രകാശവും 
Apps Box

പലതരം Apps
അതിനും ഇതിനും എല്ലാം
നാളെ ഒരു കണ്ടുപിടിത്ത
മുണ്ടാകും.
എണ്ണമില്ലാത്ത Apps
മനസ്സിലുണ്ടെന്നു, ചിലവില്ലാത്ത
നികുതിവേണ്ടാത്ത നിരവധി
പിന്നെ കൈയിലെ Apps പെട്ടി
വെറും പെട്ടിയെന്നു
കണ്ണുതുറക്കും. 

Friday, 18 September 2015

പ്രകാശ സ്വപ്നങ്ങള്‍

1.വെളിച്ചം
വിളക്കിന്‍റെ
സ്വന്തമോ?

2.സൂര്യന്
പകലും
രാത്രിയുമില്ല

3.ഭൂമിക്ക്‌
രാത്രിയും
പകലുംഒരുമിച്ച്
(ഒരേസമയം)

4.അരുണപ്രഭയില്‍
നില്‍ക്കുമ്പോഴും
ഉടലെന്നുള്ളില്‍
നിഴല്‍വീഴ്ത്തുന്നു


5.ഇരുളില്‍ വലിപ്പ-
ചെറുപ്പങ്ങളില്ല
നിറങ്ങളില്ല
ഉയര്‍ച്ച താഴ്ചകളില്ല
എല്ലാമൊരു വലിയ ഒന്ന്.
       പ്രകാശം ഒരനുഗ്രഹം
       വൈവിധ്യമാര്‍ന്ന ഈലോകം


6.പ്രകാശത്തില്‍
മുങ്ങുവോളം
നിഴലെന്ന വെളിച്ചമില്ലായ്മ-
യെന്നെപിന്തുടരുന്നു.




Sunday, 6 September 2015

2.
സൂര്യന്
പകലും
രാത്രിയുമില്ല

3.
ഭൂമിക്ക്‌
രാത്രിയും
പകലുംഒരുമിച്ച്
(ഒരേസമയം)
 ഉയരെ

ഉയരെ പറക്കാന്‍
കൊതിപൂണ്ട മനസ്സിന്‍റെ
ആരവം ഊഞ്ഞാലില്‍
ആടുന്നു,ഉയരുന്നു.
ഉയരുന്നൊരു പട്ടത്തിന്‍
ചരടുനീട്ടുന്നു
ഉയിരിന്റെ കുതിപ്പിന്
ആകാശംമാത്രമതിര്.
അതിരുകളില്ല വാനം
എന്റെ മനസ്സിന്റെ സ്വപ്നം. 

Saturday, 29 August 2015

   Netizens

വലയില്‍ കുരുങ്ങിയ 
തലമുറയെ
ചവറ്റുകുട്ടയില്‍ തള്ളി
പിന്‍തലമുറ
ഹൃദയംകൊണ്ടു
ഹൃദയത്തെ തൊടുന്ന
പഴയവിദ്യപഠിക്കുന്നു 
പ്രകാശ സ്വപ്നങ്ങള്‍

1.

വെളിച്ചം
വിളക്കിന്‍റെ
സ്വന്തമോ?

                    എങ്ങനെയുണ്ട് ഓണം ഓ കുഴപ്പമില്ല


വെള്ളമുണ്ട് സെറ്റ്സാരി
സമൃദ്ധമായ സദ്യ
ഉച്ചതിരിഞ്ഞ് ഒരുകറക്കം
അല്ലെങ്കില്‍ ഒരു സിനിമ
ചിലര്‍ക്ക് അല്പം ലഹരി
ഒരോണം കൂടി കഴിഞ്ഞു
ഉള്ളിലിത്തിരി സന്തോഷമുണ്ടോ?
ഓര്‍മ്മകള്‍ ഉണ്ടോ?
ബന്ധങ്ങളുടെ ദൃഡത ?
ഇല്ലെങ്കില്‍ ഈ ഓണവും
ആരും കൊല്ലാതെ പോയ
മഴപോലെ ഇളംവെയില്‍ പോലെ
സ്വീകരിക്കാതെ പോയ-
 ക്ഷണം പോലെ
കീശയും ഉള്ളും ശൂന്യം 
     
ഓണം
കേരളത്തനിമയുള്ള
വസ്ത്രം ധരിക്കാനും
ഭക്ഷണം കഴിക്കാനുമുള്ള
ഒരു ഉത്സവം
മാത്രമായിതീരുന്നു 

Tuesday, 25 August 2015

                     തണല്‍


മരം നട്ടശേഷം
ഇലയുണ്ടോ കായുണ്ടോ
എന്നൊക്കെ അന്വേഷി-
ക്കുന്നതിനിടയില്‍
മരത്തിന്‍റെ വേരിനെ-
ക്കുറിച്ച് ചിന്തിച്ചതേയില്ല 
                താങ്ങ്



ഞാന്‍ വീണുകിടക്കുമ്പോള്‍
പറയരുത്:"ശ്ശോ നീ
വഴുക്കലുള്ള ഇടത്തിലൂടെ
നടക്കുന്നത് ഞാന്‍ കണ്ടിരുന്നു"

Friday, 14 August 2015

  മനോഹരം

പ്രഭാതം ഇത്രയ്ക്കും
മനോഹരമായിരിക്കുന്നത്
അതൊരു രാത്രിയുടെ
ദൂരം,,,,,,,,,,,,,,,,,,,,,
താണ്ടിയതുകൊണ്ടാണത്രേ..  

Monday, 10 August 2015

                        ശുദ്ധമായ മണ്ണ്


ആചാരപ്രകാരം ശുദ്ധമായ മണ്ണിലെ അടക്കാവൂ. കുഴിയെടുക്കാന്‍ ശുദ്ധമായമണ്ണ് ഇല്ലാത്തതിനാല്‍ സെല്ലുകള്‍ കോണ്‍ക്രീറ്റ് കൊണ്ട് ഉണ്ടാക്കി അതില്‍ അടക്കിതുടങ്ങി. എന്നാല്‍ ഒരു നുള്ള് മണ്ണ് തൂകിയിടുന്നത് പുതിയ ആചാരമാക്കി. ശുദ്ധമായ ഒരു നുള്ള് മണ്ണ് എല്ലായിടത്തും അന്വേഷിച്ചു കിട്ടാനില്ല. മണ്ണുണ്ട്, പക്ഷെ ശുദ്ധമല്ല. എന്തുചെയ്യും? കുറച്ചു പാറപ്പൊടി എടുത്തു. ശരിയാണ് പാറകളും കല്ലുകളും പൊടിഞ്ഞാണല്ലോ മണ്ണുണ്ടാകുന്നത്. അപ്പോള്‍ അതിലും ശുദ്ധമായത് വേറെയില്ല.

                 മനസ്സ് മലിനപ്പെട്ടു തുടങ്ങിയപ്പോള്‍
                    മണ്ണും മലിനപ്പെട്ടു തുടങ്ങിയതാണോ?
                 അതോ മണ്ണ് മലിനപ്പെട്ടു തുടങ്ങിയപ്പോള്‍
                    മനസ്സും മലിനപ്പെട്ടതാണോ?
               പരിസരം

1.ഞാനൊരു സ്വപ്നംകണ്ടു
മലിനജലത്താല്‍ ചുറ്റപ്പെട്ട്
ഒരുതുള്ളി വെള്ളം
കുടിക്കാനില്ലാതെ
ഞാന്‍ പിടഞ്ഞുമരിക്കുന്നത്

2.വേറൊരു സ്വപ്നത്തില്‍
മുലപ്പാലില്‍ വിഷമായതിനാല്‍
താരതമ്യേന വിഷം കുറഞ്ഞ
കോളയും കവര്‍പാലും
കൊണ്ട് കുഞ്ഞിനെ
ഊട്ടുന്നവളെയും കണ്ടു.


3.ഒരു കിനാവിന്റെ കനവില്‍
മലിനമായ ഭൂമിയെ കണ്ടു
മനസ്സലിഞ്ഞ ചെറുപ്പം
മാലിന്യമില്ലാത്ത മനസ്സോടെ
മാലിന്യമില്ലാത്ത ലോകത്തിനായി
യത്നിക്കുന്നു

4..കനവിലെ കനല്‍ കട്ടകളില്‍
ചാരം പടരുന്നു
കിനാവില്‍ മലിനത
തകിടംമറിയുന്ന കാഴ്ച
കാഴ്ചവട്ടങ്ങളില്‍
ചുരുങ്ങിയോരന്വേഷണം
സ്വപ്നമായൊരു ദീപം
അരികിലോ? അകലെയോ?

5.ചുറ്റും നടക്കുന്ന
ഓരോന്നിനെയും
കുഞ്ഞുതലയിലെടുത്ത്
മനസ്സിലാകുന്നില്ല,ശരിയല്ല എന്ന്
അഭിപ്രായം തട്ടിവിടുന്നു
എന്റെ അഭ്യാസം കണ്ടു
നിനക്ക് ചിരിപ്പൊട്ടുന്നു.

  
    പാണ്ടിലോറി

'ഹൈവേ'യിലുടെ 'ഹൈ'സ്പീഡില്‍
പാഞ്ഞു പോകുമ്പോള്‍
'സൈഡു' തരാന്‍ താമസിച്ച
'പാണ്ടിലോറി'ക്കാരനെ
തെറിപറയുമ്പോള്‍
ഞാനോര്‍ത്തതേയില്ല
അയാള്‍ കൊണ്ടുവരുന്നത്‌
എനിക്കും കുടുംബത്തിനുമുള്ള
അന്നമാണെന്ന്.


Saturday, 1 August 2015




                          സൗഹൃദം

മിഴിത്തുമ്പിലെ നീര്‍ക്കണം
വീണുടഞ്ഞതു നിന്‍ കരങ്ങളില്‍
പോളളിയോ? കൈ വലിക്കുന്നു
ചുട്ടു പൊള്ളുന്നൊരുള്ളിന്‍റെ
ഉറവ, ചുടുനീര്‍
എന്റെ ഏകാന്തത, ഏകതാനത
കണ്ണീര്‍ മുത്തുകള്‍
നിനക്ക് മാത്രം വിലപിടിച്ചത് 


                                                                      എറിയുമോ?

മാങ്ങാ തലയില്‍ വീണാല്‍
മാവിനെ കല്ലെറിയുമോ?

                                                                                                         മാമ്പഴം വീണാല്‍                                                                                                                            ആരെങ്കിലും
                                                                                                      മാവിനെ
                                                                                                    തിരിച്ചെറിയുമോ?
                                             പുഞ്ചിരി 
                                         
                                   

                                നിന്‍റെ പുഞ്ചിരി വെട്ടം
                                        എന്‍റെയുള്ളിലെ
                                      കണ്ണീര്‍ പെയ്ത്തില്‍
                                           മഴവില്ലു വിരിക്കുന്നു 

Sunday, 19 July 2015


കഴിഞ്ഞ 15 ന് എന്റെ പിറന്നാള്‍ ആയിരുന്നു... നന്ദി പറയാനുള്ള ദിവസം





എന്‍റെ വലതുകരം പൊള്ളിയപപ്പോള്‍
ഇടതുകരം തഴുകുന്നതു കണ്ടെന്റെ മിഴിനിറഞ്ഞു
ഇടതു കരമെന്നെ ജലധാര നടത്താന്‍ തുണച്ചു
രാവേറെ ചെന്നിട്ടും ഉറക്കമൊഴിഞെന്റെ ചാരത്തിരുന്നു
ആ കരമെന്റെ സഹോദരന്മാരയിരുന്നു
ഇപ്പോള്‍ എനിക്കു ചുറ്റും കരങ്ങള്‍ ...
സഹോദരങ്ങളെ  നന്ദി........  ഒരായിരം
                   അത്ര expressive അല്ല , സ്നേഹപ്രകടനങ്ങള്‍ കുറവാണ്,നിലപാടുകളുടെ പേരില്‍ കഠിനമായി നിന്നിട്ടുണ്ട് , വേദനിപ്പിച്ചിട്ടുണ്ട്... എന്നിട്ടും നിങ്ങളെന്നോട് സഹിഷ്ണുത കാണിക്കാട്ടുന്നു..
നന്ദി നന്ദി സഹോദരങ്ങളെ എല്ലാറ്റിനും ......................
സൗഹൃദങ്ങള്‍ക്കും വഴിവിളക്കുകള്‍ക്കും .... വായനക്കാരെ നിങ്ങള്‍ക്കും



എല്ലാറ്റിനും ഉപരി   എല്ലാറ്റിനും പിന്നില്‍ നില്‍ക്കുന്നവനെ നിനക്കും......

                                    ജീവിതം 

 പുലരിയില്‍
ഇലതുമ്പിലിരിക്കുന്ന
നീര്‍ത്തുള്ളിയെന്‍ ജീവിതം
കാറ്റുവീശുവോളം മാത്രം
പിന്നെ മറ്റൊന്നവിടെയിരിക്കുന്നു.
ഉപയോഗിക്കുക വലിച്ചെറിയുക -കച്ചവട സംസ്കാരം ...###
*************##########***********

വലിച്ചെറിയാനുള്ള കഴിവ് വാങ്ങാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു.
വാങ്ങാനുള്ള കഴിവ് ചെലവാക്കാനുള്ള കഴിവിനെയും ചെലവുചെയ്യനുള്ള കഴിവ് വരുമാനത്തെയും വരുമാനം പൂര്‍വിക സ്വത്തിനെയോ
തൊഴിലിനെയോ  ആശ്രയിച്ചിരിക്കുന്നു. മട്ടുവക്കില്‍ പറഞ്ഞാല്‍ വാങ്ങാനുള്ള കഴിവ് കീശയിലെ കാശിനെ ആശ്രയിച്ചിരിക്കുന്നു. വലിച്ചെറിഞ്ഞവ കൂനകൂടി കിടന്നു ദുര്‍ഗന്ധം ഉണ്ടാകുമ്പോള്‍ മലിനീകരണ നിയന്ത്രണ സമിതികളും ബോര്‍ഡുകളും പ്രത്യക്ഷപെടും: ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്. പിന്നെ അവിടെ മാലിന്യം ഉണ്ടാകുന്നു അത് നീക്കം ചെയ്യാന്‍
ആളുണ്ടാകുന്നു. കോട്ടിട്ട സര്‍ക്കാരിന്റെ ആള്‍ക്കാരും കൂരപോലുമില്ലാത്ത തെരുവ് ജനങ്ങളും. പേരില്ലാത്ത അവരെക്കുറിച്ച് സിനിമയുണ്ടാക്കി അവാര്‍ഡുകള്‍ വാങ്ങുന്നവരും ഉണ്ടാകുന്നു.
ഉപഭോഗസംസ്കരമെന്നു നമ്മുടെ കാലത്തേ വിളിക്കുന്നത്‌ ശരിയാണോ?
തെളിവാണല്ലോ പ്രധാനം ഇതുമതിയോ എന്ന് നോക്ക്
# പരമാവധി സുഖം നേടാന്‍ പരമാവധി പണം പരമാവധി പണം പരമാവധി ലാഭത്തിലൂടെ
#ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുലാഭമാണ് ലക്‌ഷ്യം മാര്‍ഗമെന്തുമാകാം #സുഖം, സന്തോഷം ,വേഗത ,പുറംമോടി എന്നിവ സംതൃപ്തി, ആനന്ദം സൗന്ദര്യം എന്നിവയെ തട്ടിയകറ്റി.
#ഞാന്‍ എനിക്ക് എന്റെ സ്വാര്‍ത്ഥത, പരമാവധി നേട്ടം എന്ന നോട്ടം. നമ്മള്‍ നമ്മുടെ നമുക്ക് എന്നിങ്ങനെയുള്ള  വീക്ഷണങ്ങള്‍ കട്ടില്‍ പറന്നുപോയി.
# അപരന്‍ എന്റെ പരന്‍ ആയിരുന്നിടത് ഇന്ന് പാരയാണ്, തടസ്സമാണ്.
#സ്വന്തമായ കാഴ്ച്ചകളല്ല- മറ്റുള്ളവരാല്‍ മുന്നോരുക്കപ്പെട്ട കാഴ്ച്- ടിവി മാധ്യമങ്ങള്‍ ഒക്കെ -വികലമായിപ്പോകുന്ന കാഴ്ചപ്പാടുകള്‍.
ഈ ലക്ഷണങ്ങള്‍ വച്ച് നോക്കി നമ്മുടെ കാലത്തില്‍ നന്മയില്ല എന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടല്ല. ചെറിയ അനുപാതത്തിലെങ്കിലും ഈ ലക്ഷണങ്ങള്‍ നമ്മുടെ സ്വഭാവത്തോട് യോജിച്ചുപോകുന്നുണ്ട്. ശരിയല്ലേ?
കുഴപ്പങ്ങള്‍ : പ്രകടമായി കാണുന്നില്ല എങ്കിലും എല്ലാം ഉപരിപ്ലവമായി തീരുന്നുണ്ട്. ഇപ്പോള്‍ നമ്മുടെ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്തിനു ബന്ധങ്ങള്‍ പോലും ഒരുപരിധിവരെ ഒരു സുഖിപ്പിക്കല്ലല്ലേ? കാഴ്ചവട്ടങ്ങള്‍, കേള്‍വി,
രുചി, എല്ലാം പുറമേക്ക്-താത്കാല രസങ്ങള്‍. സംവേദനം ഒക്കെ ഇന്ദ്രിയങ്ങളില്‍ മാത്രം ഒതുങ്ങുന്നു ഭൗതികവാദം എന്ന് വേണമെങ്കില്‍ വിളിക്കാം ചിലപ്പോള്‍ അതിലുമുപരി എന്തോ .
ആഴ്ങ്ങളിലുള്ളവയെ കുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നും ഉള്ളില്‍ തൊടാത്തപോലെ അന്തരിന്ദ്രിയങ്ങള്‍ നിശ്ചലമായപോലെ.. ആകെ കുഴപ്പമയല്ലോ?
ഇനി എന്ത് ?
ഇനി എന്ത് പറയാന്‍?
 കുറച്ചു കുറ്റം പറഞ്ഞില്ലേ..പരിഹാരം വല്ലതുമുണ്ടോ എന്നാകും.
മടങ്ങിപ്പോക്ക് അതുമാത്രമേ പരിഹാരമുള്ളു.തിരികെ നടക്കുന്നത് പിന്നിട്ട വഴിയിലേക്കല്ല. വഴി മാറിപ്പോയി എന്ന് തിരിച്ചറിയുമ്പോള്‍ നമ്മളെന്തു ചെയ്യും? തെറ്റിയിടത്തുനിന്നു ശരിയായ വഴിയിലേക്ക് പോകും. ഇനി പോകേണ്ടയിടം തന്നെ മാറിപ്പോയാലോ?
അങ്ങനെയെങ്കില്‍ ഗുരുക്കന്മാരോക്കെ ഇല്ലേ? ഇത്തിരി പ്രകാശമൊക്കെ കിട്ടിയവര്‍, നാട്ടില്‍ തന്നെ കാണുമെന്നെ ചിലപ്പോള്‍ വീട്ടില്‍ തന്നെയും. ഒന്ന് ചെവികൊടുക്കുക, അല്പം മിണ്ടുക, പിന്നെ മിഴിപൂട്ടി ഇത്തിരി നേരമിരിക്കുക. വെളിച്ചം ചുറ്റിലും ഉണ്ട് ഇറുകെ അടച്ചുപിടിചിരിക്കുന്ന മിഴികള്‍ തുറന്നാല്‍ മതിയാകും, അടഞ്ഞ വാതിലുകള്‍ തുറന്നിട്ടാല്‍ മതി,ചക്രവാള പ്രഭയിലേക്ക് മിഴിനീട്ടിയാല്‍ മതിയാകും. അതുമതി... കച്ചവടത്തിന്റെ കള്ളനാണയങ്ങള്‍ ജീവിതത്തില്‍ നിന്നും കളയാം. നമ്മുടെ ബന്ധങ്ങളില്‍നിന്ന്, നമ്മുടെ ജോലിയില്‍നിന്ന്, സൗഹൃദത്തില്‍നിന്ന്,സ്നേഹത്തില്‍നിന്ന് പ്രാര്‍ത്ഥനയില്‍നിന്ന് ഒക്കെ ലാഭത്തിന്‍റെ കണ്ണ് നമ്മുക്ക് കളയാം.
നിര്‍മല സ്നേഹമായിരിക്കട്ടെ നമ്മളുടെ തിരിച്ചറിയല്‍ കാര്‍ഡ്.

Sunday, 12 July 2015

                                     കച്ചവടം


കച്ചവടം ഒരു തന്ത്രം
എങ്ങനെ സ്വന്തം കീശയിലെ
കാശു പോകാതെ അപരന്റെ കീശയിലെ കാശ്
സ്വന്തംകീശയിലാക്കമെന്നുള്ള തന്ത്രം
കീശയും കാശും മാത്രം കാഴ്ച.

Saturday, 11 July 2015





സ്വപ്നം

ആകാശത്തെ സ്വപ്നം
കണ്ടുറങ്ങുന്നയെന്റെയുള്ളില്‍
നക്ഷത്രങ്ങള്‍ ചിതറിക്കിടക്കുന്നു





Thursday, 2 July 2015

ഒരുതുണ്ടാകാശം

ജാലകത്തിലൂടെ നീലാകാശം
നോക്കിയിരുന്നപ്പോള്‍
ജാലകമോ അഴികളോ ചുമരോ
മിഴികളില്‍ ഉണ്ടായിരുന്നില്ല
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം മാത്രം
ഒരുതു‌ണ്ടാകാശം എനിക്കും സ്വന്തം

അവകാശം

എനിക്കവകാശപ്പെട്ടതെന്നു
തോന്നുന്നതോക്കെ
മറ്റാര്‍ക്കോക്കെയോകൂടി
അവകാശപ്പെട്ടതാണ്
                                      കാട്ടിലെന്തിനാണ് കുളം കുത്തുന്നത്

ചേച്ചി,

                        എന്‍ എ നസീറിന്‍റെ കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന പുസ്തകത്തെ കുറിച്ച് ഞാനെഴുതിയിരുന്നില്ലേ? മുത്തങ്ങക്കാട്ടില്‍ വന്യമൃഗങ്ങള്‍ക്കായി കുളം കുത്താന്‍ പോയ കാര്യം പറയാന്‍ മറന്നുപോയി. അന്ന് ചെയ്ത പ്രവൃത്തിയുടെ മഹത്വം ഇപ്പോഴാണ്‌ മനസ്സിലാക്കുന്നത്‌. കാടിന്‍റെ  നടുവിലുണ്ടായിരുന്ന ഒരു കുളം നവീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങളെന്നു പറയുമ്പോള്‍,  ഗ്രീന്‍ കമ്മ്യൂണിറ്റി നേതൃത്വം കൊടുത്ത ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം കിട്ടി എന്നുമാത്രം.
അതൊരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. മെയ്‌മാസം 3മുതല്‍ 10 വരെ മുത്തങ്ങ ഫോറസ്റ്റ്‌  ഓഫീസിലുള്ള ഡോര്‍മിറ്ററിയില്‍   താമസിച്ചുകൊണ്ട് ഏകദേശം 40-50 ഓളം വരുന്ന പ്രകൃതി സ്നേഹികള്‍ ഈകുളം നവീകരണത്തില്‍ പങ്കെടുത്തു. ജ്ഞാനവൃദ്ധന്‍  ശോഭീന്ദ്രന്‍ മാഷു മുതല്‍ കോളേജു പ്രഫസര്മാരും ടീച്ചര്‍മാരും ജീവിതത്തിന്റെ വിവിദ തുറകളില്‍ ജോലി  ചെയ്യുന്നവര്‍, യുവജനങ്ങള്‍ തുടങ്ങി ഏറ്റവും ചെറിയ ഹവ്വകുട്ടി വരെ എല്ലാവരും ഒരേ മനസ്സോടെ രാവിലെയും വൈകിട്ടും 3 കിലോമീറ്ററോളം നടന്നു ചെന്നാണ് ഈ പുണ്യപ്രവൃത്തി ചെയ്തിരുന്നത് രുന്നത്. കാട്ടിലെന്തിനാണ് കുളം കുത്തുന്നത്? അല്ലെങ്കില്‍ പത്തുദിവസം മനുഷ്യര്‍ ചെയ്ത  ജോലി ഒരു ജെ സി  ബി യുടെ  സഹായത്താല്‍ കുറച്ചു മണിക്കൂറുകള്‍ കൊണ്ട് ചെയ്യാന്‍ കഴിയും ഒരു പക്ഷെ ചിലവും കുറഞ്ഞേക്കും. പക്ഷെ പലകാരണങ്ങള്‍കൊണ്ട് പലപ്പോഴായി മനുഷ്യന്‍   ചെറിയ പരിഹാരപ്രവൃത്തിയായി എനിക്ക് തോന്നുന്നു. കാട്ടില്‍   പോകുമ്പോള്‍ നമ്മുടേതായി ഒന്നും നിക്ഷേപിക്കരുത് ഒന്നും കാട്ടില്‍ നിന്നും എടുക്കരുത് എന്ന പ്രമാണം പാലിക്കപ്പെടുന്നുണ്ടായിരുന്നു അവിടെ. കാടിനു ഞങ്ങളുടെ സമയവും അധ്വാനവും വിയര്‍പ്പും നല്‍കി, കാടാകട്ടെ ഞങ്ങളുടെ ഹൃദയങ്ങളില്‍  അതിന്റെ സൗഹൃദത്തിന്റെ അദൃശ്യ മുദ്രയും പതിച്ചു നല്‍കി. ഇത്തരം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ശരിക്കും  ചാരിതാര്ത്യവും  അഭിമാനവും തോന്നുന്നു. ജലത്തിനായി ദുരിതമനുഭിക്കുന്നവരുള്ള നാട്ടില്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ കാട്ടില്‍ കുളം കുത്തുന്നു എന്നൊരു പരിഹാസ ചോദ്യം മുന്നില്‍ കാണുന്നു? മൃഗങ്ങള്‍ക്കും ദാഹജലം വേണ്ടേ?
പിന്നെ ഇപ്പോള്‍ ലഭിക്കുന്ന ജലമെങ്കിലും നിലനിര്‍ത്തണമെങ്കില്‍ കാടു സംരക്ഷിച്ചേ മതിയാകു.
കാട് എന്നാല്‍ ഏതാനും മരങ്ങള്‍ മാത്രമല്ലല്ലോ, ചെറിയ പായല്‍ ചെടി മുതല്‍ മഹാവൃക്ഷങ്ങള്‍വരെയും ചെറുപ്രാണികള്‍ മുതല്‍ ആനയും കടുവയും പോലെയുള്ള വലിയമൃഗങ്ങളും പക്ഷികളും ചീവിടുകളും ശലഭങ്ങളും അരുവികളും കുളങ്ങളും നദികളും ഒക്കെയല്ലേ?


റോണി




Tuesday, 23 June 2015


                             മിഴി 

എന്റെ  മിഴികളിൽ
 ഒരു തുണ്ടാകാശവും
 ഒരു പിടി നക്ഷത്രങ്ങളും 

Sunday, 21 June 2015

കാടിനെ ചെന്നു തൊടുമ്പോള്‍

ചേച്ചി,
  എന്‍.എ. നസീറിന്‍റെ കാടിനെ ചെന്നുതോടുമ്പോള്‍ എന്ന പുസ്തകം വായിച്ചുകഴിഞ്ഞു.
പക്ഷെ ഇപ്പോഴെങ്ങനെയാണ് ഞാനത് എത്തിക്കുക. നീ തിര്‍ച്ചയായും
വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ്. കാടിനെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരാള്‍
നമ്മുടെ ഇടയിലുണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. ഇങ്ങനെയൊരു പുസ്തകം എന്‍റെ ചെറിയ വായനയില്‍ ആദ്യമാണ്.
കാട് നസീറിലുടെ വന്നു നമ്മളെയും കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഈ പുസ്തകത്തിലുടെ.
വന്യജീവി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ മാത്രമേ നസീറിനെ കുറിച്ച് കരുതിയിരുന്നുള്ളൂ നേരത്തെ.
ദാ ഇപ്പോഴാണറിയുന്നത്, ആ ഫോട്ടോകളൊക്കെ കാട് ഭ്രമിപ്പിച്ചു കൂടെ കൂട്ടിയ ഒരാള്‍ മതിമറന്ന് പോകുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ
ഒടുവില്‍ കാടിന്‍റെ ചില സൗന്ദര്യങ്ങള്‍ പരിഷ്കൃതരെന്നു ഗണിക്കുന്ന സമൂഹത്തിന് പകര്‍ത്തി നല്‍കിയവ മാത്രമാണ്.
കാടിനെ സ്നേഹിച്ചിരുന്നെങ്കിലും കാട്ടില്‍പോകാനിഷ്ടമാണെങ്കിലും കാടിന്‍റെ സൗന്ദര്യവും സൗഖ്യപ്പെടുത്തുന്ന
സാമീപ്യവും അനുഭവിച്ചിട്ടുണ്ടെങ്കിലും കാട് എന്‍റെ അസ്ഥിത്വത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിവ് തരുന്നതാണ് ഈ പുസ്തകം.
ഓരോ ജീവിയോടും സസ്യങ്ങളോടും വൃക്ഷങ്ങളോടും പക്ഷികളോടും നസീര്‍ പുലര്‍ത്തുന്ന ജാഗ്രതയും ശ്രദ്ധയും ധ്യാനവും ശരിക്കും കൊതിപ്പിക്കുന്നു.
മനുഷ്യനോടെന്നപോലെ പ്രകൃതിയോടും പ്രപഞ്ചത്തോടും ആദരവോടെ നില്‍ക്കുന്ന മനുഷ്യന്‍റെ നേര്‍ക്കാഴ്ച്ച.
നസീര്‍ വിശ്വസിക്കുന്നപോലെ,
ശരിക്കും കാട് ഒരു ദേവാലയമാണ് എന്നും, കാട്ടിലേക്ക് വിനോദയാത്രകളല്ല തീര്‍തത്ഥയാത്രകളാണ് നടത്തേണ്ടതെന്നും
ഉള്ള ഒരു ഓര്‍മ്മപ്പെടുത്തലും പ്രകാശവും വായനക്കാരനും കിട്ടുന്നു. നീ തീര്‍ച്ചയായും വായിക്കണം. ഈ പുസ്തകം ഒരാത്മിയ അന്വേഷണം കൂടിയാണ്, അസ്ഥിത്വത്തിലേക്ക് നീളുന്ന ആഴമുള്ള യാത്ര.

ആസ്വാദനം എഴുതി നിന്‍റെ ഉദ്വേഗത്തെ ശമിപ്പിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ, ഞാന്‍ കുടിച്ച വെള്ളത്തിന്‍റെ മാധൂര്യത്തെ കുറിച്ചു വര്‍ണിക്കുന്നതിനേക്കാള്‍ ആ വെള്ളത്തിലേക്ക് നിന്നെ കൂട്ടിക്കൊണ്ടുപോകുന്നതല്ലേ എളുപ്പം.

കാട് നമ്മെ ക്ഷണിക്കുന്നു ഒന്നും കൊടുക്കാനും വാങ്ങാനുമല്ല-(കൊടുക്കല്‍ വാങ്ങലുകള്‍ കാട്ടുനീതിയല്ലല്ലോ) ഹൃദയപൂര്‍വം പരസ്പരം കൈമാറാന്‍ മാത്രം.
ഹൃദയപൂര്‍വം റോണി

"കാടിനെ ചെന്നു തൊടുമ്പോള്‍"- മാതൃഭൂമി ബുക്സ്‌- എന്‍. എ. നസീര്‍


Saturday, 20 June 2015

വ്യക്തിത്വം

വീഥിയുടെ ഇരുവശങ്ങള്‍
ക്കപ്പുറമുള്ള ലോകമെനി
ക്കജ്ഞതമോരോ യാത്രയിലും


വഴിയുടെ ഇരുവശങ്ങളിലുമുള്ള പീഠികകളും  വീടുകളും പാടങ്ങളും ഒക്കെയേ  നമ്മള്‍ കാണുന്നുള്ളൂ. അതിനപ്പുറമുള്ള അവരുടെ അനുഭങ്ങളുടെ ആഴം, വീരചരിത്രം ഒക്കെ എനിക്കറിയില്ല എന്നിരിക്കെ ഞാനെങ്ങനെ ആ നാടിനെ മുന്‍ വിധിയോടെ കാണും ?
നമ്മള്‍ ഒരുമിച്ചു ഒരേ ദിശയില്‍ പോകുന്ന യാത്രക്കാര്‍ മാത്രം
നാടിന്‍റെ മൂല്യം
ഒരു നാടിന്‍റെ മൂല്യം അതില്‍ വസിക്കുന്ന ജനങ്ങളുടെ മൂല്യമാണ്,
അവര്‍ രൂപപ്പെടുത്തിയ സംസ്കാരത്തിന്‍റെയും ..