പരിസരം
1.ഞാനൊരു സ്വപ്നംകണ്ടു
മലിനജലത്താല്‍ ചുറ്റപ്പെട്ട്
ഒരുതുള്ളി വെള്ളം
കുടിക്കാനില്ലാതെ
ഞാന്‍ പിടഞ്ഞുമരിക്കുന്നത്
2.വേറൊരു സ്വപ്നത്തില്‍
മുലപ്പാലില്‍ വിഷമായതിനാല്‍
താരതമ്യേന വിഷം കുറഞ്ഞ
കോളയും കവര്‍പാലും
കൊണ്ട് കുഞ്ഞിനെ
ഊട്ടുന്നവളെയും കണ്ടു.
3.ഒരു കിനാവിന്റെ കനവില്‍
മലിനമായ ഭൂമിയെ കണ്ടു
മനസ്സലിഞ്ഞ ചെറുപ്പം
മാലിന്യമില്ലാത്ത മനസ്സോടെ
മാലിന്യമില്ലാത്ത ലോകത്തിനായി
യത്നിക്കുന്നു
4..കനവിലെ കനല്‍ കട്ടകളില്‍
ചാരം പടരുന്നു
കിനാവില്‍ മലിനത
തകിടംമറിയുന്ന കാഴ്ച
കാഴ്ചവട്ടങ്ങളില്‍
ചുരുങ്ങിയോരന്വേഷണം
സ്വപ്നമായൊരു ദീപം
അരികിലോ? അകലെയോ?
5.ചുറ്റും നടക്കുന്ന
ഓരോന്നിനെയും
കുഞ്ഞുതലയിലെടുത്ത്
മനസ്സിലാകുന്നില്ല,ശരിയല്ല എന്ന്
അഭിപ്രായം തട്ടിവിടുന്നു
എന്റെ അഭ്യാസം കണ്ടു
നിനക്ക് ചിരിപ്പൊട്ടുന്നു.
1.ഞാനൊരു സ്വപ്നംകണ്ടു
മലിനജലത്താല്‍ ചുറ്റപ്പെട്ട്
ഒരുതുള്ളി വെള്ളം
കുടിക്കാനില്ലാതെ
ഞാന്‍ പിടഞ്ഞുമരിക്കുന്നത്
2.വേറൊരു സ്വപ്നത്തില്‍
മുലപ്പാലില്‍ വിഷമായതിനാല്‍
താരതമ്യേന വിഷം കുറഞ്ഞ
കോളയും കവര്‍പാലും
കൊണ്ട് കുഞ്ഞിനെ
ഊട്ടുന്നവളെയും കണ്ടു.
3.ഒരു കിനാവിന്റെ കനവില്‍
മലിനമായ ഭൂമിയെ കണ്ടു
മനസ്സലിഞ്ഞ ചെറുപ്പം
മാലിന്യമില്ലാത്ത മനസ്സോടെ
മാലിന്യമില്ലാത്ത ലോകത്തിനായി
യത്നിക്കുന്നു
4..കനവിലെ കനല്‍ കട്ടകളില്‍
ചാരം പടരുന്നു
കിനാവില്‍ മലിനത
തകിടംമറിയുന്ന കാഴ്ച
കാഴ്ചവട്ടങ്ങളില്‍
ചുരുങ്ങിയോരന്വേഷണം
സ്വപ്നമായൊരു ദീപം
അരികിലോ? അകലെയോ?
5.ചുറ്റും നടക്കുന്ന
ഓരോന്നിനെയും
കുഞ്ഞുതലയിലെടുത്ത്
മനസ്സിലാകുന്നില്ല,ശരിയല്ല എന്ന്
അഭിപ്രായം തട്ടിവിടുന്നു
എന്റെ അഭ്യാസം കണ്ടു
നിനക്ക് ചിരിപ്പൊട്ടുന്നു.
No comments:
Post a Comment