Thursday, 24 March 2016

ഹൃസ്വം 


ഒരുപിടി ധൂളി 

ചെറുകാറ്റു 
ചിതറിപരക്കുന്നു
ചുറ്റും 
നിര്‍മ്മല സൌഹൃദം

എന്റെയിന്ത്രിയങ്ങളുടെ
പൊള്ളലുകളെയും തണുപ്പിക്കുന്ന
നിന്റെ നിര്‍മ്മലസൌഹൃദം
എന്നിലേക്കെന്നപോലെ
എല്ലാവരിലേക്കും ഒഴുകിയെങ്കില്‍ ,
ഞങ്ങളുടെ ചെറുപ്പക്കാര്‍ എത്രയോ
നന്‍മനിറഞ്ഞവരായേനെ.
ഞങ്ങളുടെ കൊച്ചുസഹോദരിമാര്‍ക്ക്
വഴിതെറ്റാതെയും ശരീരത്തിന്‍റെ
ഇടര്‍ച്ചകളെ അതിജീവിക്കാനും കഴിഞ്ഞേനെ.
വിശാലമായ സുഹൃദയം
 ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ .
ഭൂമിയായ ഭൂമിയിലെ മനുഷ്യനേറ്റ മുറിവുകളൊക്കെ നിര്‍മ്മല സൌഹൃദം കൊണ്ട് സൌഖ്യപ്പെടാവുന്നതേയുള്ളൂ.
മാതാപിതാക്കളും മക്കളും പങ്കാളിയും സഹോദരങ്ങളുമൊക്കെ മുറിപ്പെടുത്തിയ ഒരാളെ മറ്റേത് ബന്ധം കൊണ്ട് എന്നതിനേക്കാള്‍ സൌഹൃദം കൊണ്ട് സൌഖ്യപ്പെടുത്താം. ക്രിസ്തു പഠിപ്പിച്ചതതാണ് ശിഷ്യരെ സ്നേഹിതരെന്നു വിളിച്ചു.
സ്നേഹിതര്‍ക്കായി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല എന്നു പഠിപ്പിച്ച ആള്‍ സ്വയം നല്കി. സ്വജീവന്‍ അര്‍പ്പിച്ച് സൌഹൃദത്തിന്‍റെ, സ്നേഹത്തിന്റെ വില വേദനയാണെന്ന്, അത് വലുതാണെന്ന് കാണിച്ചുതന്നു. 

Monday, 21 March 2016

Where do I stand?

I was just in managing
their money.
But... still…
At the end the One
Pointed the finger:
You’ve valued money
more than man.
Oh the time that fell down
to the abyss never returns.
Oh, when can I throw the specs of profit?
Or can I cross the fence of justice



Thursday, 17 March 2016

ജനുവരി-27.
പ്രിയമുള്ള മരിയ,
ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്നുപേരുടെ ശരീരങ്ങള്‍ മണ്ണില്‍ പുതഞ്ഞിരുന്നരീതിയില്‍ ഇന്നുരാവിലെ ഞങ്ങള്‍ കണ്ടെത്തി. അവരുടെ
കാലുകള്‍ മഞ്ഞുപാളികളില്‍ നിന്നു നീണ്ടുനിന്നിരുന്നു. അങ്ങനെയാണ് ഞങ്ങളവരെ കണ്ടെത്തിയത്. ആ മൂന്നു സൈനികര്‍ക്കൊപ്പം ഒരു വിമതന്‍റെ ശരീരവും ഉണ്ടായിരുന്നു. അതും തണുത്തുറഞ്ഞ രീതിയിലായിരുന്നു. അയാളുടെ കാലുകളില്‍ ഷൂസോ ശരീരത്ത് കമ്പിളിയോ ഉണ്ടായിരുന്നില്ല. വേനല്‍ക്കാലങ്ങളില്‍ ധരിക്കാറുള്ള
ഒരു കാക്കിയുടുപ്പു മാത്രമായിരുന്നു അയാളുടെ വസ്ത്രം. മുറിവേറ്റിരുന്ന അയാള്‍ സൈനികരുടെ അടുത്തേക്ക് ഇഴഞ്ഞെത്തിയതാണ് എന്നു വ്യക്തമാണ്. അങ്ങനെ തണുപ്പകറ്റാനായി  അവര്‍ നാലുപേരും (കരങ്ങളൊക്കെ ചേര്‍ത്തു) ആലിംഗനബദ്ധരായിട്ടാണ് കിടന്നിരുന്നത്. മരണമുഖത്ത് അവര്‍ ശൈത്യത്തോട് പൊരുതുന്ന, ജീവിക്കാന്‍ ആഗ്രഹിക്കുന്ന പോരാളികള്‍ ആയിരുന്നു, പച്ച മനുഷ്യരായിരുന്നു. പ്രിയപ്പെട്ട മരിയ, ഈ പോരാട്ടങ്ങള്‍ എന്തിന് വേണ്ടിയാണ് എന്നു അറിഞ്ഞിരുന്നെങ്കില്‍.

(Fratricides എന്നNikos kazanthazakis ന്‍റെ നോവലിലെ Lionidas എന്ന കഥാപാത്രം മരിയയ്ക്കായെഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന്.)
   

Saturday, 5 March 2016

ജനുവരി 29.
പ്രാണസഖി, ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. ബുദ്ധിക്ക് നിരക്കാത്ത,വ്യത്യസ്തമായ ഒരു സ്വപ്നം.  ആ സ്വപ്നത്തിന്‍റെ അര്‍ത്ഥം എനിക്കറിയില്ല.അതില്‍ കണ്ട കലഹിക്കുന്ന ചെറുമീന്‍ ഞാനാണ് എന്ന പോലെ അതെന്നെ വല്ലാതെ ഉലയ്ക്കുന്നു.
ഞാനപ്പോള്‍ ആഴക്കടലില്‍ എവിടെയോ ആയിരുന്നു. ഒരു ചെറുമീന്‍ ദൈവത്തോട് കലഹിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു.
ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്‍റെ തുറന്നടയുന്ന വായ് ശ്രദ്ധിച്ചപ്പോള്‍ ഒരു ഊമയുടെ സംസാരം മനസ്സിലാകുന്ന പോലെ അതു പറയുന്നതെന്തെന്ന് എനിക്കു മനസ്സിലായി.
സ്ഫോടനാത്മകമായി അതിന്‍റെ ശകാരവാക്കുകള്‍ എന്‍റെ തലക്കുള്ളില്‍ മുഴങ്ങി കേട്ടു. ദുര്‍ബലവും പരിക്കേറ്റതുമായ അതിന്‍റെ ചിറകുകള്‍ (ചെകിളകള്‍) ഉയര്‍ത്തി
അത് ദൈവത്തോട് കലഹിച്ചു: അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ശരിയുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്കാണ് നീ ബലം നല്കേണ്ടത്.
അതാണ് ദൈവത്തിന്‍റെ ശരിയായ അര്‍ത്ഥം. ഏതോ വലിയ മത്സ്യം അതിനോട് നീതികേട് കാണിച്ചിട്ടുണ്ടാകണം.
അവള്‍ അപ്പോള്‍ ദൈവത്തിലേക്ക് ശിരസ്സുയര്‍ത്തി ദൈവമവള്‍ക്കു മറുപടി നല്‍കി. പക്ഷേ അപ്പോഴും വാക്കുകള്‍ തിരിച്ചറിയാനോ ആ ശബ്ദം കേള്‍ക്കാനോ എനിക്കു കഴിഞ്ഞില്ല.
അലറുന്ന തിരമാലകള്‍ അവള്‍ക്കു മീതെ വീശിയടിക്കുന്നതും അപ്പോഴൊക്കെ അവള്‍ കുതറി മാറിക്കൊണ്ടിരിക്കുന്നതും മാത്രമേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളൂ.
പക്ഷേ വീണ്ടും തിരകള്‍ അടങ്ങുമ്പോള്‍ അവള്‍ ശിരസ്സുയര്‍ത്തി പഴയ പരാതി തന്നെ ആവര്‍ത്തിക്കുന്നത് എന്‍റെ ശിരസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു:
"അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ശരിയുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്കാണ് നീ കരുത്തുനല്കേണ്ടത്  അതാണ് ദൈവത്തിന്‍റെ ശരിയായ അര്‍ത്ഥം."  

[The Fratricide (ഭ്രാതൃഹത്യ) എന്ന നികോസ് കസന്തസാകിസിന്റെ നോവിലില്‍ ലെയോണിദാസ് തന്‍റെ സ്നേഹിത മരിയയ്ക്ക് എഴുതിയ ഡയറിയില്‍ നിന്നും. ]