മുറിവേറ്റ സ്വപ്നങ്ങള്‍
മുറിവേറ്റ സ്വപ്നങ്ങളുംനൊമ്പരമുള്ള ഹൃദയവും,
പൊതിയുന്ന വേദന,
പരക്കുന്ന നിഴല്‍നിലാവ്.
പുലരുവോളം രാത്രി
തിന്നുതീര്‍ക്കുവതെന്‍
ഉള്‍വെളിച്ചങ്ങള്‍,
പകല്‍ സൂര്യന്‍
കുടിച്ചുതീര്‍ക്കുവതെന്‍
ഉള്‍നീരുറവകള്‍.
വാക്കുകള്‍, സ്വപ്നങ്ങള്‍.
എന്നിട്ടും പുലരിതന്‍
സ്വപ്നചിറകേറി മാത്രം
മുറിച്ചുകടക്കുവ-
തെത്രയോരാവുകള്‍.

