നിര്‍മ്മല സൌഹൃദം
എന്റെയിന്ത്രിയങ്ങളുടെ
പൊള്ളലുകളെയും തണുപ്പിക്കുന്ന
നിന്റെ നിര്‍മ്മലസൌഹൃദം
എന്നിലേക്കെന്നപോലെ
എല്ലാവരിലേക്കും ഒഴുകിയെങ്കില്‍ ,
ഞങ്ങളുടെ ചെറുപ്പക്കാര്‍ എത്രയോ
നന്‍മനിറഞ്ഞവരായേനെ.
ഞങ്ങളുടെ കൊച്ചുസഹോദരിമാര്‍ക്ക്
വഴിതെറ്റാതെയും ശരീരത്തിന്‍റെ
ഇടര്‍ച്ചകളെ അതിജീവിക്കാനും കഴിഞ്ഞേനെ.
വിശാലമായ സുഹൃദയം
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ .
ഭൂമിയായ ഭൂമിയിലെ മനുഷ്യനേറ്റ മുറിവുകളൊക്കെ നിര്‍മ്മല സൌഹൃദം കൊണ്ട് സൌഖ്യപ്പെടാവുന്നതേയുള്ളൂ.
മാതാപിതാക്കളും മക്കളും പങ്കാളിയും സഹോദരങ്ങളുമൊക്കെ മുറിപ്പെടുത്തിയ ഒരാളെ മറ്റേത് ബന്ധം കൊണ്ട് എന്നതിനേക്കാള്‍ സൌഹൃദം കൊണ്ട് സൌഖ്യപ്പെടുത്താം. ക്രിസ്തു പഠിപ്പിച്ചതതാണ് ശിഷ്യരെ സ്നേഹിതരെന്നു വിളിച്ചു.
സ്നേഹിതര്‍ക്കായി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല എന്നു പഠിപ്പിച്ച ആള്‍ സ്വയം നല്കി. സ്വജീവന്‍ അര്‍പ്പിച്ച് സൌഹൃദത്തിന്‍റെ, സ്നേഹത്തിന്റെ വില വേദനയാണെന്ന്, അത് വലുതാണെന്ന് കാണിച്ചുതന്നു.

No comments:
Post a Comment