ഉപയോഗിക്കുക വലിച്ചെറിയുക -കച്ചവട സംസ്കാരം ...###
*************##########***********
വലിച്ചെറിയാനുള്ള കഴിവ് വാങ്ങാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു.
വാങ്ങാനുള്ള കഴിവ് ചെലവാക്കാനുള്ള കഴിവിനെയും ചെലവുചെയ്യനുള്ള കഴിവ് വരുമാനത്തെയും വരുമാനം പൂര്‍വിക സ്വത്തിനെയോ
തൊഴിലിനെയോ ആശ്രയിച്ചിരിക്കുന്നു. മട്ടുവക്കില്‍ പറഞ്ഞാല്‍ വാങ്ങാനുള്ള കഴിവ് കീശയിലെ കാശിനെ ആശ്രയിച്ചിരിക്കുന്നു. വലിച്ചെറിഞ്ഞവ കൂനകൂടി കിടന്നു ദുര്‍ഗന്ധം ഉണ്ടാകുമ്പോള്‍ മലിനീകരണ നിയന്ത്രണ സമിതികളും ബോര്‍ഡുകളും പ്രത്യക്ഷപെടും: ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്. പിന്നെ അവിടെ മാലിന്യം ഉണ്ടാകുന്നു അത് നീക്കം ചെയ്യാന്‍
ആളുണ്ടാകുന്നു. കോട്ടിട്ട സര്‍ക്കാരിന്റെ ആള്‍ക്കാരും കൂരപോലുമില്ലാത്ത തെരുവ് ജനങ്ങളും. പേരില്ലാത്ത അവരെക്കുറിച്ച് സിനിമയുണ്ടാക്കി അവാര്‍ഡുകള്‍ വാങ്ങുന്നവരും ഉണ്ടാകുന്നു.
ഉപഭോഗസംസ്കരമെന്നു നമ്മുടെ കാലത്തേ വിളിക്കുന്നത് ശരിയാണോ?
തെളിവാണല്ലോ പ്രധാനം ഇതുമതിയോ എന്ന് നോക്ക്
# പരമാവധി സുഖം നേടാന്‍ പരമാവധി പണം പരമാവധി പണം പരമാവധി ലാഭത്തിലൂടെ
#ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുലാഭമാണ് ലക്‌ഷ്യം മാര്‍ഗമെന്തുമാകാം #സുഖം, സന്തോഷം ,വേഗത ,പുറംമോടി എന്നിവ സംതൃപ്തി, ആനന്ദം സൗന്ദര്യം എന്നിവയെ തട്ടിയകറ്റി.
#ഞാന്‍ എനിക്ക് എന്റെ സ്വാര്‍ത്ഥത, പരമാവധി നേട്ടം എന്ന നോട്ടം. നമ്മള്‍ നമ്മുടെ നമുക്ക് എന്നിങ്ങനെയുള്ള വീക്ഷണങ്ങള്‍ കട്ടില്‍ പറന്നുപോയി.
# അപരന്‍ എന്റെ പരന്‍ ആയിരുന്നിടത് ഇന്ന് പാരയാണ്, തടസ്സമാണ്.
#സ്വന്തമായ കാഴ്ച്ചകളല്ല- മറ്റുള്ളവരാല്‍ മുന്നോരുക്കപ്പെട്ട കാഴ്ച്- ടിവി മാധ്യമങ്ങള്‍ ഒക്കെ -വികലമായിപ്പോകുന്ന കാഴ്ചപ്പാടുകള്‍.
ഈ ലക്ഷണങ്ങള്‍ വച്ച് നോക്കി നമ്മുടെ കാലത്തില്‍ നന്മയില്ല എന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടല്ല. ചെറിയ അനുപാതത്തിലെങ്കിലും ഈ ലക്ഷണങ്ങള്‍ നമ്മുടെ സ്വഭാവത്തോട് യോജിച്ചുപോകുന്നുണ്ട്. ശരിയല്ലേ?
കുഴപ്പങ്ങള്‍ : പ്രകടമായി കാണുന്നില്ല എങ്കിലും എല്ലാം ഉപരിപ്ലവമായി തീരുന്നുണ്ട്. ഇപ്പോള്‍ നമ്മുടെ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്തിനു ബന്ധങ്ങള്‍ പോലും ഒരുപരിധിവരെ ഒരു സുഖിപ്പിക്കല്ലല്ലേ? കാഴ്ചവട്ടങ്ങള്‍, കേള്‍വി,
രുചി, എല്ലാം പുറമേക്ക്-താത്കാല രസങ്ങള്‍. സംവേദനം ഒക്കെ ഇന്ദ്രിയങ്ങളില്‍ മാത്രം ഒതുങ്ങുന്നു ഭൗതികവാദം എന്ന് വേണമെങ്കില്‍ വിളിക്കാം ചിലപ്പോള്‍ അതിലുമുപരി എന്തോ .
ആഴ്ങ്ങളിലുള്ളവയെ കുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നും ഉള്ളില്‍ തൊടാത്തപോലെ അന്തരിന്ദ്രിയങ്ങള്‍ നിശ്ചലമായപോലെ.. ആകെ കുഴപ്പമയല്ലോ?
ഇനി എന്ത് ?
ഇനി എന്ത് പറയാന്‍?
കുറച്ചു കുറ്റം പറഞ്ഞില്ലേ..പരിഹാരം വല്ലതുമുണ്ടോ എന്നാകും.
മടങ്ങിപ്പോക്ക് അതുമാത്രമേ പരിഹാരമുള്ളു.തിരികെ നടക്കുന്നത് പിന്നിട്ട വഴിയിലേക്കല്ല. വഴി മാറിപ്പോയി എന്ന് തിരിച്ചറിയുമ്പോള്‍ നമ്മളെന്തു ചെയ്യും? തെറ്റിയിടത്തുനിന്നു ശരിയായ വഴിയിലേക്ക് പോകും. ഇനി പോകേണ്ടയിടം തന്നെ മാറിപ്പോയാലോ?
അങ്ങനെയെങ്കില്‍ ഗുരുക്കന്മാരോക്കെ ഇല്ലേ? ഇത്തിരി പ്രകാശമൊക്കെ കിട്ടിയവര്‍, നാട്ടില്‍ തന്നെ കാണുമെന്നെ ചിലപ്പോള്‍ വീട്ടില്‍ തന്നെയും. ഒന്ന് ചെവികൊടുക്കുക, അല്പം മിണ്ടുക, പിന്നെ മിഴിപൂട്ടി ഇത്തിരി നേരമിരിക്കുക. വെളിച്ചം ചുറ്റിലും ഉണ്ട് ഇറുകെ അടച്ചുപിടിചിരിക്കുന്ന മിഴികള്‍ തുറന്നാല്‍ മതിയാകും, അടഞ്ഞ വാതിലുകള്‍ തുറന്നിട്ടാല്‍ മതി,ചക്രവാള പ്രഭയിലേക്ക് മിഴിനീട്ടിയാല്‍ മതിയാകും. അതുമതി... കച്ചവടത്തിന്റെ കള്ളനാണയങ്ങള്‍ ജീവിതത്തില്‍ നിന്നും കളയാം. നമ്മുടെ ബന്ധങ്ങളില്‍നിന്ന്, നമ്മുടെ ജോലിയില്‍നിന്ന്, സൗഹൃദത്തില്‍നിന്ന്,സ്നേഹത്തില്‍നിന്ന് പ്രാര്‍ത്ഥനയില്‍നിന്ന് ഒക്കെ ലാഭത്തിന്‍റെ കണ്ണ് നമ്മുക്ക് കളയാം.
നിര്‍മല സ്നേഹമായിരിക്കട്ടെ നമ്മളുടെ തിരിച്ചറിയല്‍ കാര്‍ഡ്.

No comments:
Post a Comment