കാട്ടിലെന്തിനാണ് കുളം കുത്തുന്നത്
ചേച്ചി,
എന്‍ എ നസീറിന്‍റെ കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന പുസ്തകത്തെ കുറിച്ച് ഞാനെഴുതിയിരുന്നില്ലേ? മുത്തങ്ങക്കാട്ടില്‍ വന്യമൃഗങ്ങള്‍ക്കായി കുളം കുത്താന്‍ പോയ കാര്യം പറയാന്‍ മറന്നുപോയി. അന്ന് ചെയ്ത പ്രവൃത്തിയുടെ മഹത്വം ഇപ്പോഴാണ് മനസ്സിലാക്കുന്നത്. കാടിന്‍റെ നടുവിലുണ്ടായിരുന്ന ഒരു കുളം നവീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങളെന്നു പറയുമ്പോള്‍, ഗ്രീന്‍ കമ്മ്യൂണിറ്റി നേതൃത്വം കൊടുത്ത ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം കിട്ടി എന്നുമാത്രം.
അതൊരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. മെയ്‌മാസം 3മുതല്‍ 10 വരെ മുത്തങ്ങ ഫോറസ്റ്റ് ഓഫീസിലുള്ള ഡോര്‍മിറ്ററിയില്‍ താമസിച്ചുകൊണ്ട് ഏകദേശം 40-50 ഓളം വരുന്ന പ്രകൃതി സ്നേഹികള്‍ ഈകുളം നവീകരണത്തില്‍ പങ്കെടുത്തു. ജ്ഞാനവൃദ്ധന്‍ ശോഭീന്ദ്രന്‍ മാഷു മുതല്‍ കോളേജു പ്രഫസര്മാരും ടീച്ചര്‍മാരും ജീവിതത്തിന്റെ വിവിദ തുറകളില്‍ ജോലി ചെയ്യുന്നവര്‍, യുവജനങ്ങള്‍ തുടങ്ങി ഏറ്റവും ചെറിയ ഹവ്വകുട്ടി വരെ എല്ലാവരും ഒരേ മനസ്സോടെ രാവിലെയും വൈകിട്ടും 3 കിലോമീറ്ററോളം നടന്നു ചെന്നാണ് ഈ പുണ്യപ്രവൃത്തി ചെയ്തിരുന്നത് രുന്നത്. കാട്ടിലെന്തിനാണ് കുളം കുത്തുന്നത്? അല്ലെങ്കില്‍ പത്തുദിവസം മനുഷ്യര്‍ ചെയ്ത ജോലി ഒരു ജെ സി ബി യുടെ സഹായത്താല്‍ കുറച്ചു മണിക്കൂറുകള്‍ കൊണ്ട് ചെയ്യാന്‍ കഴിയും ഒരു പക്ഷെ ചിലവും കുറഞ്ഞേക്കും. പക്ഷെ പലകാരണങ്ങള്‍കൊണ്ട് പലപ്പോഴായി മനുഷ്യന്‍ ചെറിയ പരിഹാരപ്രവൃത്തിയായി എനിക്ക് തോന്നുന്നു. കാട്ടില്‍ പോകുമ്പോള്‍ നമ്മുടേതായി ഒന്നും നിക്ഷേപിക്കരുത് ഒന്നും കാട്ടില്‍ നിന്നും എടുക്കരുത് എന്ന പ്രമാണം പാലിക്കപ്പെടുന്നുണ്ടായിരുന്നു അവിടെ. കാടിനു ഞങ്ങളുടെ സമയവും അധ്വാനവും വിയര്‍പ്പും നല്‍കി, കാടാകട്ടെ ഞങ്ങളുടെ ഹൃദയങ്ങളില്‍ അതിന്റെ സൗഹൃദത്തിന്റെ അദൃശ്യ മുദ്രയും പതിച്ചു നല്‍കി. ഇത്തരം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ശരിക്കും ചാരിതാര്ത്യവും അഭിമാനവും തോന്നുന്നു. ജലത്തിനായി ദുരിതമനുഭിക്കുന്നവരുള്ള നാട്ടില്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ കാട്ടില്‍ കുളം കുത്തുന്നു എന്നൊരു പരിഹാസ ചോദ്യം മുന്നില്‍ കാണുന്നു? മൃഗങ്ങള്‍ക്കും ദാഹജലം വേണ്ടേ?
പിന്നെ ഇപ്പോള്‍ ലഭിക്കുന്ന ജലമെങ്കിലും നിലനിര്‍ത്തണമെങ്കില്‍ കാടു സംരക്ഷിച്ചേ മതിയാകു.
കാട് എന്നാല്‍ ഏതാനും മരങ്ങള്‍ മാത്രമല്ലല്ലോ, ചെറിയ പായല്‍ ചെടി മുതല്‍ മഹാവൃക്ഷങ്ങള്‍വരെയും ചെറുപ്രാണികള്‍ മുതല്‍ ആനയും കടുവയും പോലെയുള്ള വലിയമൃഗങ്ങളും പക്ഷികളും ചീവിടുകളും ശലഭങ്ങളും അരുവികളും കുളങ്ങളും നദികളും ഒക്കെയല്ലേ?
റോണി

No comments:
Post a Comment