Sunday, 8 May 2016

അമ്മയുടെ പിറന്നാള്‍
എന്നാണെന്ന് അമ്മ പറഞ്ഞിട്ടില്ല
ഞാനൊട്ടു ചോതിച്ചിട്ടുമില്ല
അമ്മക്കത് അറിയുമോ ആവോ ?
എന്‍റെ പിറന്നാള്‍ അമ്മ നേരത്തേ
ഓര്‍ക്കും വിളിക്കും.
സമ്മാനങ്ങള്‍ കരുതും.
അമ്മയുടേത് എന്നാണാവോ?
അമ്മയുടെ പിറന്നാള്‍  ഒരു പ്രത്യേക ദിനമല്ല
മറിച്ച് എല്ലാദിനവും അമ്മ പിറക്കുന്നു.
അമ്മ എന്നും നിലനില്‍ക്കുന്നു.

No comments:

Post a Comment