തിരികെ
എല്ലാവരും പരസ്പരം മത്സരിച്ചുവില്പന നടത്തിയിട്ടും
ആര്‍ക്കും സംതൃപ്തി കണ്ടെത്താനായില്ല.
ഒന്നുമില്ലാത്തവരൊക്കെ
ആനന്ദത്തോടെ, സ്നേഹത്തോടെ ജീവിച്ചു.
എല്ലാം നശിച്ചിട്ടൊന്നുമില്ലാതായവരുടെ
കണ്ണതുകണ്ടുതുറന്നു.
അപ്പോഴേക്കും അവരുടെ കാലുകള്‍
കുഴിക്കരികിലായിരുന്നു.
പിന്നെ ചെറുമികള്‍ പതിയെ തിരികെ നടന്നു
പച്ചപുതയ്ക്കാന്‍ മരങ്ങള്‍ നട്ടു
അവ വളര്‍ന്നിട്ടങ്ങനെ കാടുവളര്‍ന്നു,
പുഴകള്‍ പിറന്നു, ജീവനുണ്ടായി
പ്രകാശം നിറഞ്ഞു.
കാര്‍ന്നോമ്മാരുടെ തെറ്റുകള
വര്‍ക്കൊപ്പംനശിച്ചു.
നമ്മുടെ നാടിനു നന്മവരുത്താന്‍
നമ്മള്‍തന്നെ തുടങ്ങേണം.
No comments:
Post a Comment