വികസനം
വീതികൂടിയ ഹൈവേകളും
അതിന്‍റെ വശങ്ങളില്മാനം മുട്ടുന്ന കെട്ടിടങ്ങളും
വില്ലകളും മാളുകളും
മാലിന്യം കൂട്ടിയിടാന്‍
പൊതുസ്ഥലങ്ങളും,
പറ്റിയാല്‍ ഗ്രാമങ്ങളും
മാലിന്യം വഹികളായി
പുഴകളും തോടുകളു-
മുണ്ടായാല്‍
പണിയെടുക്കാന്‍ പരദേശികളും
വിദേശബാങ്കില്‍
നിക്ഷേപങ്ങളും സ്വദേശബാങ്കില്‍
കോടികടങ്ങളും
പൊക്കിപറയാന്‍ മാധ്യമങ്ങളു-
മുണ്ടായാല്‍
എതിര്‍ത്തൊരു വാക്കുരിയാടിയാല്‍
പതിക്കാനായി
വികസന വിരുദ്ധനെന്നോര്
മുദ്രയുമുണ്ടായാല്‍
മോഷണത്തെ മാമ്മോദീസ-
മുക്കിയ ഭരണമെന്ന
പുതിയ തന്ത്രത്തിന്‍റെ വെള്ള-
വസ്ത്രങ്ങളുമുണ്ടായാല്‍
നമ്മളതിന്നു വികസനമെന്ന പേരു ചൊല്ലും
No comments:
Post a Comment