വീട്ടില്‍ നിന്നും മാതാപിതാക്കളും വേദപാഠക്ലാസ്സുകളില്‍അദ്ധ്യാപകരും പഠിപ്പിച്ച പ്രാര്‍ഥനകളും ജീവിത രീതികളുമായി യൌവനത്തിലേക്ക് കടക്കുമ്പോള്‍ കുറച്ചുകൂടി ദൈവത്തിലേക്ക് അടുക്കണമെന്ന്, കുറച്ചുകൂടി ആഴത്തില്‍ വളരണമെന്ന്, കുറച്ചുകൂടി നല്ല വ്യക്തികളാകണമെന്ന്, നല്ല ക്രൈസ്തവരാകണമെന്ന് തോന്നിത്തുടങ്ങുന്നു. ക്രിസ്തുവിന്‍റെ മനസ്സിനൊത്ത് രൂപപ്പെട്ട ഒരു ജീവിതമുണ്ടാകണമെന്ന് ആഗ്രഹം ശക്തമായി തുടങ്ങുന്നു. ദൈവം പ്രചോദിപ്പിക്കുന്ന വഴികളിലൂടെ നടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അപ്പോള്‍ ചില ചോദ്യങ്ങള്‍ നമ്മെ അലട്ടാന്‍ തുടങ്ങുന്നു. സ്വയം ഉത്തരം കണ്ടെത്താന്‍ പറ്റാതെ വരുന്നു. ചോദിക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാതെ വരുന്നു. അപ്പോഴാണ് നമ്മള്‍ പുസ്തകങ്ങള്‍ തേടി പോകുന്നത്.
ഇവിടെയിതാ അങ്ങനെയൊരു പുസ്തകം ഭരണങ്ങാനം, ജീവന്‍ ബുക്സില്‍ നിന്നും പ്രസിദ്ധീകരിച്ചിരിക്കുന്നു: A Way of Life for Young Catholics (English). ആഴം എന്ന പേരില്‍ മലയാളത്തിലും. വളരെ ലളിതമായ ഭാഷയില്‍ യുവജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളെയും കുറിച്ച് അവതരിപ്പിച്ചിരിക്കുന്നു. ഇത് പ്രാര്‍ഥനജീവിതത്തില്‍ ഒത്തിരി ആഴപ്പെട്ടവര്‍ക്കും ആഴപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. പുതുതലമുറയിലെ യുവജനങ്ങള്‍ക്കു അവര്‍ നേരിടുന്ന- മാനസീകവും ആത്മീയവുമായ വിവിധ പ്രശ്നങ്ങളേയും സംശയങ്ങളെയും എങ്ങനെ വിജയ പ്രദമായി നേരിടാമെന്നും അവയുമായി എങ്ങനെ ദൈവത്തിലേക്ക് വളരാമെന്നും വളരെ ലളിതമായി സുന്ദരമായ ഭാഷയില്‍ മനോഹരമായ layout ല്‍ അവതരിപ്പിച്ചിരിക്കുന്നു. വലിയ theories ഒന്നും നിങ്ങള്‍ക്കിതില്‍ നിന്നും കിട്ടില്ല പക്ഷേ ഇതൊരു practical handbook ആണ്. തീര്‍ച്ചയായും ഒരു copy ഒരിയ്ക്കലും ഒരു നഷ്ടമാകില്ല.

No comments:
Post a Comment